NEWS
ഓപ്പറേഷൻ സിന്ധുവിന്റെ ആദ്യ വിമാനം ഡൽഹിയിലെത്തി
19/06/2025 07:31 AM IST
nila

ഇറാനിൽ നിന്നും ഒഴിപ്പിച്ച ഇന്ത്യക്കാരുടെ ആദ്യസംഘം ഇന്ത്യയിലെത്തി. 110 പേരുമായുള്ള ആദ്യവിമാനമാണ് ന്യൂഡൽഹിയിലെത്തിയത്. ഓപ്പറേഷൻ സിന്ധു എന്ന പേരിലാണ് ഇറാനിലെ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നത്. ഇസ്രയേൽ ആക്രമണം രൂക്ഷമായ പശ്ചാത്തലത്തിലാണ് ഇറാനിൽ നിന്നും ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നത്.
ആദ്യ വിമാനത്തിലെത്തിയ 110 പേരിൽ 90 പേരും ജമ്മു കശ്മീർ സ്വദേശികളാണ്. 20 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. അതേസമയം, ആദ്യസംഘത്തിൽ മലയാളികളില്ലെന്നാണ് നോർക്ക വ്യക്തമാക്കുന്നത്.
സർക്കാരിന് നന്ദി പറഞ്ഞാണ് വിദ്യാർത്ഥികൾ പുറത്തേക്ക് എത്തിയത്. ഇന്ത്യൻ പതാക എന്തിയാണ് ഉർമിയ സർവകലാശാലയിലെ വിദ്യാർത്ഥി പുറത്തേക്ക് വന്നത്. അതിനിടെ, ടെഹ്റാനിൽ നിന്നും 12 മലയാളി വിദ്യാർത്ഥികൾ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇവർ വരും ദിവസങ്ങളിൽ മടങ്ങിയേക്കുമെന്നാണ് സൂചന.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











